Fire In Shops | ബാലുശ്ശേരിയില്‍ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

 


കോഴിക്കോട്: (www.kvartha.com) ബാലുശ്ശേരി കാട്ടാംവള്ളിയില്‍ കടകള്‍ക്ക് തീപിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം. ടയര്‍, ഫര്‍ണീചര്‍ കടകള്‍ക്കാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച പുലര്‍ചെ 4.30 മണിയോടെയാണ് തീ പടരുന്നത് പരിസരവാസികള്‍ കാണുന്നത്.

ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ മണിക്കൂറുകളെടുത്താണ് തീ അണച്ചത്. കടകള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തും.

Fire In Shops | ബാലുശ്ശേരിയില്‍ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

Keywords:  Kozhikode, News, Kerala, shop, Fire, Police, Kozhikode: Fire broke out at Balussery shops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia