Fire | കോഴിക്കോട് മാവൂര്‍ റോഡിലെ വ്യാപാര സമുച്ചയത്തില്‍ തീപ്പിടിത്തം

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) മാവൂര്‍ റോഡിലെ വ്യാപാര സമുച്ചയത്തില്‍ തീപ്പിടിത്തം. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അപകടമുണ്ടായത്. 

അടഞ്ഞുകിടക്കുന്ന മൊബൈല്‍ കടകളില്‍ നിന്നും പുക ഉയരുന്നുണ്ട്. അഞ്ച് ഫയര്‍ യൂനിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. പുക ഉയര്‍ന്നയുടന്‍ ശ്രദ്ധയില്‍പെട്ടതോടെ തീയണയ്ക്കാന്‍ ആരംഭിച്ചതിനാല്‍ വൈകാതെ തീയണയ്ക്കാനായി.

Aster_MIMS
Fire | കോഴിക്കോട് മാവൂര്‍ റോഡിലെ വ്യാപാര സമുച്ചയത്തില്‍ തീപ്പിടിത്തം

Keywords: Kozhikode, News, Kerala, Fire, Kozhikode: Fire at building near bus stand.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia