Explosive thrown | മാവേലി എക്‌സ്പ്രസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; യാത്രക്കാരന്റെ കാലില്‍ തട്ടി തെറിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകവെ മംഗ്‌ളൂറു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം. ട്രെയിനിന് നേരെ സ്‌ഫോടക വസ്തുവാണ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലില്‍ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായിയെന്നും പൊലീസ് പറഞ്ഞു.

Explosive thrown | മാവേലി എക്‌സ്പ്രസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; യാത്രക്കാരന്റെ കാലില്‍ തട്ടി തെറിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ആര്‍ക്കും പരിക്കില്ല. സംഭവത്തിന് പിന്നാലെ പൊലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയില്‍ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ റെയില്‍വേ പരിസരത്ത് എത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു.

പിടിയിലായ 16, 17 പ്രായമുള്ള രണ്ടു പേരെ ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് പടക്കങ്ങള്‍ കണ്ടെടുത്തതായി വെള്ളയില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ ശ്രീനിവാസന്‍ പറഞ്ഞു. വീണ്ടും ട്രെയിനിനു പടക്കം എറിയാനുള്ള ഒരുക്കവുമായാണ് സംഘം എത്തിയത്. ഇവരെ റെയില്‍വേ സുരക്ഷാ സേനയ്ക്ക് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.

Keywords:  Kozhikode, News, Kerala, Police, Train, Kozhikode: Explosive thrown to Maveli Express.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia