Accident | ആശുപത്രിയിലേക്ക് പോകവെ റോഡിലെ കുഴിയില്‍ വീണു; ദമ്പതികള്‍ക്ക് പരിക്ക്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) റോഡിലെ കുഴിയില്‍ വീണ് സ്‌കൂടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. വാവാട് ഇരുമോത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന വാവാട് പനപൊടിച്ചാലില്‍ സലീമിനും ഭാര്യ സുബൈദയ്ക്കുമാണ് പരിക്കേറ്റത്. കൊടുവള്ളി വാവാട് ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 6.15 മണിയോടെയായിരുന്നു അപകടം. ഈ ഭാഗത്ത് ദേശീയപാതയില്‍ അങ്ങിങ്ങായി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.

Aster_MIMS

സുബൈദയുടെ ചികിത്സക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനിടയാണ് കുഴിയില്‍ വീണത്. സലീം താമരശ്ശേരി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. സുബൈദയ്ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. സുബൈദയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accident | ആശുപത്രിയിലേക്ക് പോകവെ റോഡിലെ കുഴിയില്‍ വീണു; ദമ്പതികള്‍ക്ക് പരിക്ക്

Keywords: Kozhikode, News, Kerala, Road, Accident, Injured, Medical College, hospital, Kozhikode: Couple injured in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia