Accident | 'തെരുവ് നായ കുറുകെ ചാടി'; ഓടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Jul 28, 2023, 10:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ഓടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. ഇദ്ദേഹത്തെ നാട്ടുകാര്‍ വടകര ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓടോറിക്ഷയുടെ മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ വാഹനം തലകീഴായി മറിഞ്ഞു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരുക്കേറ്റ അനില്‍ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Keywords: Kozhikode, News, Kerala, Auto Rickshaw, Driver, Accident, Kozhikode: Auto Rickshaw driver died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.