Dismissed | കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസ്; 5 വിദ്യാര്‍ഥികളെ പുറത്താക്കി

 


കോഴിക്കോട്: (www.kvartha.com) കളന്തോട് എംഇഎസ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിങ് ചെയ്‌തെന്ന കേസില്‍ ഉള്‍പെട്ട അഞ്ച് വിദ്യാര്‍ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമിഷന്റെ റിപോര്‍ട് പൊലീസിനും ആന്റി റാഗിങ് സ്‌ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി. കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മിഥിലാജിനാണ് കഴിഞ്ഞ ബുധനാഴ്ച സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ് നേരിട്ടത്. 

റാഗിങില്‍ ഉള്‍പെട്ട ഏഴ് വിദ്യാര്‍ഥികളാണ് കേസില്‍ നടപടി നേരിടുന്നത്. അഞ്ച് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കും. രണ്ട് പേരെ അഞ്ചാം സെമസ്റ്ററില്‍ പുറത്താക്കുകയും ആറാം സെമസ്റ്ററില്‍ തിരിച്ചെടുക്കുകയും ചെയ്യും. മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മിഥിലാജിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. 

Dismissed | കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസ്; 5 വിദ്യാര്‍ഥികളെ പുറത്താക്കി

കോളജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു സംഭവം. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദനം. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേത്താണ് കേസ്. കണ്ണിനും മുഖത്തും പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kozhikode, News, Kerala, Students, Dismissed, Students, Kozhikode: 5 students dismissed in ragging case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia