Accident | ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കുന്ദമംഗലം ചൂലാംവയലില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ചൂലാംവയല്‍ മാക്കൂട്ടം എ യു പി സ്‌കൂളിന് സമീപത്താണ് അപകടം സംഭവിച്ചത്.

അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്വിമാസ് ബസാണ് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുവശം പൂര്‍ണമായും തകര്‍ന്നതായും ബസ് യാത്രികരായ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

Aster_MIMS
Accident | ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ബസ് റോഡില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചത്.

Keywords: Kozhikode, News, Kerala, Accident, Injured, hospital, Kozhikode: 20 injured in bus-lorry collision.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia