Food Poisoning | നാദാപുരത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) നാദാപുരത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 18 കോളജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതായും റിപോര്‍ടുണ്ട്. കോളജ് കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളുടെ ആരോഗ്യനിലയാണ് മോശമായതെന്ന് പൊലീസ് പറഞ്ഞു.

Aster_MIMS

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളില്‍ പലരും കോളജ് കാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ചതാണ് വിവരം. അതേസമയം പൊറോട്ട പുറത്തുനിന്നും വാങ്ങിയതാണെന്നാണ് കാന്റീന്‍ ജീവനക്കാര്‍ പറയുന്നത്. കടലക്കറി കാന്റീനില്‍ തന്നെ പാകം ചെയ്തതാണ്. പൊലീസ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കോളജ് അധികൃതരും ആശുപത്രിയിലെത്തി വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

Food Poisoning | നാദാപുരത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keywords: Kozhikode, News, Kerala, hospital, Treatment, Students, Food, Kozhikode: 18 students hospitalised after food poisoning.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia