Fire | ഇലക്ട്രിക് സ്‌കൂടര്‍ ഷോറൂമില്‍ തീപിടിത്തം; 10 വാഹനങ്ങള്‍ കത്തിനശിച്ചു
Aug 31, 2022, 18:45 IST
കോഴിക്കോട്: (www.kvartha.com) നടക്കാവില്‍ ഇലക്ട്രിക് സ്‌കൂടര്‍ ഷോറൂമിലുണ്ടായ തീപിടിത്തം. ഗോഡൗണില്‍ സൂക്ഷിച്ച 10 സ്‌കൂടറുകള്‍ കത്തിനശിച്ചു. ചാര്‍ജ് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ സ്‌കൂടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്ന് ദൃസാക്ഷികള്‍ പറയുന്നു. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു.
ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന സ്‌കൂടറിന് പുറമേ സമീപത്തുണ്ടായിരുന്ന ഒമ്പത് സ്‌കൂടറുകളും കത്തിനശിച്ചു. ഇവ സര്‍വീസ് ചെയ്യാനായി ഷോറൂമില്‍ എത്തിച്ചതായിരുന്നു. ഷോര്‍ട് സര്‍ക്യൂട് ആകാം അപകടകാരണം എന്നാണ് നിഗമനം. വിശദമായ പരിശോധനയില്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Keywords: Kozhikode, News, Kerala, Fire, Vehicles, Police, Kozhikode: 10 electric scooter gutted in fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.