Accident | കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര് മരിച്ചു
May 27, 2022, 10:09 IST
കോഴിക്കോട്: (www.kvartha.com) കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജന് ഏച്ചൂര്‍ സ്വദേശി ശരത്ത് ശശീന്ദ്രന് എന്നിവരാണ് മരിച്ചത്. കൊയിലാണ്ടി ദേശീയ പാതയില്‍ പൊയില്‍ക്കാവിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ചെ ഒരു മണിയോടെയായിരുന്നു അപകടം.
കോഴിക്കോട്ടു നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നിജീഷിനെയും ശരത്തിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവര്‍ സിദ്ദീഖ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kozhikode, News, Kerala, Accident, Death, Car, hospital, Injured, Treatment, Koyilandy: Two died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.