Arrested | ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്, 2 പേര്‍ അറസ്റ്റില്‍
കൊയിലാണ്ടി: (www.kvartha.com) ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി ഡുലു രാജ് ബംഗോഷാണ് (28) മരിച്ചത്. കൊയിലാണ്ടി ഹാര്‍ബറിന് സമീപം മായന്‍ കടപ്പുറത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്നും അസം സ്വദേശികളായ മനരഞ്ജന്‍ (22), ലക്ഷി എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൊയിലാണ്ടി ഹാര്‍ബറിലെ തൊഴിലാളികളായ മൂന്നുപേരും മദ്യപിച്ച് ബഹളമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ ഒരാള്‍ കമിഴ്ന്ന് കിടക്കുന്നത് കാണുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി ഇയാളെ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതികളെ അന്വേഷിച്ചിറങ്ങിയ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികളില്‍ ഒരാള്‍ കടലില്‍ ചാടി. എന്നാല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. രണ്ടാമത്തെയാള്‍ രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചില്‍ എത്തിയെങ്കിലും പൊലീസിന്റെ തിരച്ചിലില്‍ ഇയാളും പിടിയിലായി.
Keywords: News, Kerala, Police, Arrest, Arrested, Friends, Koyilandi: Man found dead; Two arrested.