Festivals | കൊട്ടിയൂര്‍ ഇനി ഉത്സവനാളുകളിലേക്ക്; ഭണ്ഡാരമെഴുന്നെളളിപ്പ് നടത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊട്ടിയൂര്‍: (www.kvartha.com) വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടു കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു. കഴിഞ്ഞ 11 മാസക്കാലമായി വിജനമായിരുന്ന കാനന നടുവിലെ അക്കരെ ക്ഷേത്രത്തില്‍ ഇനി തീര്‍ഥാടകര്‍ ഒഴുകിയെത്തും. ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ നിത്യപൂജകള്‍ക്ക് തുടക്കമായി. സ്ത്രീകള്‍ ഉള്‍പെടെയുള്ള ഭക്തര്‍ക്ക് ഇനി അക്കരെ ക്ഷേത്രത്തില്‍ പ്രവേശിക്കാം.
വെള്ളിയാഴ്ച മണത്തണ കരിമ്പനക്കല്‍ ഗോപുരത്തില്‍നിന്ന് പുറപ്പെട്ട ഭണ്ഡാരം എഴുന്നള്ളത്ത് കാണാന്‍ നുറുകണക്കിനാളുകള്‍ എത്തി. ഉത്സവാവശ്യത്തിനുള്ള സ്വര്‍ണം, വെള്ളിപ്പാത്രങ്ങള്‍, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികള്‍ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. എഴുന്നള്ളത്ത് അര്‍ധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കല്‍ തറയിലും മുത്തപ്പന് ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ ഓലക്കുടകള്‍ സ്ഥാനികനായ പെരുംകണിയാന്‍ കരിയില്‍ ബാബുവിന്റെ നേതൃത്വത്തില്‍ കാല്‍നടയായി വെള്ളി ഉച്ചയോടെ ഇക്കരെ കൊട്ടിയൂരില്‍ എത്തിച്ചു. ഇതും ഭണ്ഡാരം എഴുന്നള്ളത്തിനൊപ്പം അക്കരെ ക്ഷേത്രത്തില്‍ എത്തിച്ചു. ഊരാളന്മാര്‍ക്കും അടിയന്തിരക്കാര്‍ക്കുമുള്ള തലക്കുടയും കാല്‍ക്കുടകളും ഇവയോടൊപ്പം എത്തി.
ഉത്സവ നാളിലെ അടുത്ത പ്രധാന ചടങ്ങുകളായ തിരുവോണം ആരാധന എട്ടിനും ഇളനീര്‍വയ്പ്പ് ഒമ്പതിനും ഇളനീരാട്ടം 10നും നടക്കും. ഇളനീര്‍വയ്പ്പിനായി ഇളനീര് വ്രതക്കാര്‍ സങ്കേതങ്ങളില്‍ പ്രവേശിച്ചുതുടങ്ങി.
Keywords: Kannur, News, Kerala, Kottiyoor, Festival, Temple, Religion, Kottiyoor now for festivals.

