Kottiyoor | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: സമാപന ചടങ്ങുകളുടെ മുന്നോടിയായി മകം കലംവരവ്
Jun 24, 2023, 11:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവ സമാപന ചടങ്ങുകളുടെ മുന്നോടിയായി മകം കലം വരവ്. ശനിയാഴ്ച ഉച്ച ശീവേലി കഴിഞ്ഞ് ആനകള്‍ പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടിറങ്ങും. ഇതോടൊപ്പം സ്ത്രീകളും അക്കരെ ക്ഷേത്രത്തില്‍ നിന്നിറങ്ങും.
തുടര്‍ദിവസങ്ങളില്‍ വിശേഷ വാദ്യങ്ങള്‍ ഉണ്ടാകില്ല. കലം പൂജയ്ക്ക് ആവശ്യമായ കലങ്ങള്‍ സന്ധ്യയോടെ കൊട്ടിയൂരില്‍ എത്തിക്കും. നല്ലൂരാന്‍ എന്നറിയപ്പെടുന്ന 'കുലാല' സ്ഥാനികന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് അംഗ സംഘമാണ് കലങ്ങള്‍ എത്തിക്കുക.
ശനിയാഴ്ച അര്‍ധരാത്രി ഗൂഢ പൂജകള്‍ തുടങ്ങും. ഗൂഢപൂജ സമയത്ത് അക്കരെ കൊട്ടിയൂരില്‍ ആരെയും പ്രവേശിപ്പിക്കില്ല. അവസാനത്തെ ചതുശ്ശതം അത്തം നാളില്‍ ചൊവ്വാഴ്ച നിവേദിക്കും. അന്ന് തന്നെ വാളാട്ടവും കലശ പൂജയും നടക്കും. ബുധനാഴ്ചത്തെ തൃക്കലശാട്ടോടെ ഈ വര്‍ഷത്തെ വൈശാഖോത്സവം സമാപിക്കും.
Keywords: Kannur, News, Kerala, Kottiyoor, Kottiyoor: Makam Kalam Varavu of Vaishaka Maholsavam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

