Accident | ജീപും ഓടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: (KVARTHA) ജീപും ഓടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരാള്‍ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. പൊന്‍കുന്നം കൊപ്രാക്കളം ജന്‍ക്ഷനില്‍ ബുധനാഴ്ച (18.10.2023) രാത്രി 10.30 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ് ഓടോറിക്ഷയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഓടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റ് രണ്ടുപേരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തവിട്ടിട്ടില്ല. ആനന്ദ് എന്നൊരാള്‍ മരിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റുള്ളവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
Keywords: Kottayam, Accident, Road, Road Accident, Death, Injured, Jeep, Auto Rikshaw, News, Kerala, Police, Kottayam: Three died and two injured in road accident.