Accident | നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ കടയിലേയ്ക്ക് ഇടിച്ച് കയറി അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം
Jul 25, 2023, 14:56 IST
കോട്ടയം: (www.kvartha.com) നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ കടയിലേയ്ക്ക് ഇടിച്ച് കയറി ഒരാള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തില്‍പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവിനും പ്രദേശവാസിയായ സിവില്‍ പൊലീസ് ഓഫീസര്‍ക്കും അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ എംസി റോഡില്‍ കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നുമാണ് കാര്‍ വന്നത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കടയില്‍ നില്‍ക്കുകയായിരുന്നു സ്വാമി ദൊരെ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇതിന് ശേഷം കാര്‍ എതിരെ വന്ന മറ്റൊരു ബൈകിലും ഇടിച്ചു. പ്രഭാത സവാരിക്ക് ശേഷം മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോസ്ഥനായിരുന്നു ബൈകിലുണ്ടായിരുന്നത്. തട്ടുകടയ്ക്കുള്ളിലെ ജീവനക്കാരന് കടയിലെ പാല്‍ തെറിച്ചു വീണും പൊള്ളലേറ്റു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ നേരിയ ഗതാഗത തടസവും ഉണ്ടായി. പരുക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kottayam, News, Kerala, Accident, Death, Injured, Kottayam: One died and 4 injured in car accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.