Missing | കോട്ടയത്ത് 9 പെണ്‍കുട്ടികളെ കാണാതായി; അപ്രത്യക്ഷരായവരില്‍ പോക്സോ കേസ് ഇരയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) മാങ്ങാനത്തെ ഷെല്‍ടര്‍ ഹോമില്‍നിന്ന് പോക്സോ കേസ് ഇരയടക്കം ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. തിങ്കളാഴ്ച രാവിലെ 5.30 മണിയോടെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന് അറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. 
Aster mims 04/11/2022

12ഓളം പെണ്‍കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Missing | കോട്ടയത്ത് 9 പെണ്‍കുട്ടികളെ കാണാതായി; അപ്രത്യക്ഷരായവരില്‍ പോക്സോ കേസ് ഇരയും

Keywords:  Kottayam, News, Kerala, Missing, Girl, Police, Kottayam: Nine girls missing from shelter home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia