Man Trapped | കോട്ടയം മറിയപ്പള്ളിയില്‍ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി കുടുങ്ങി

 


കോട്ടയം: (www.kvartha.com) മറിയപ്പള്ളിയില്‍ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി കുടുങ്ങി. ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി ശുശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു അപകടം. സുശാന്തിന്റെ നെഞ്ചിന് താഴെയുള്ള ഭാഗം മണ്ണിനടിയിലാണ്. വീണ്ടും മണ്ണിടിയാന്‍ സാധ്യതയെന്നാണ് വിവരം. സുശാന്തിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

വീട് നിര്‍മാണത്തിനായാണ് മൂന്ന് തൊഴിലാളികള്‍ സ്ഥലത്തെത്തിയത്. മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍, ഒരു തൊഴിലാളിയുടെ കഴുത്തുവരെ മണ്ണ് മൂടിപോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Man Trapped | കോട്ടയം മറിയപ്പള്ളിയില്‍ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി കുടുങ്ങി

Keywords: Kottayam, News, Kerala, House, Trapped, Police, Accident, Kottayam: Man trapped in a landslide at Mariapally.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia