Found Dead | ഭാര്യയുടെ കൈവെട്ടിയെന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് മരിച്ച നിലയില്‍
കോട്ടയം: (www.kvartha.com) കാണക്കാരിയില്‍ ഭാര്യയുടെ കൈവെട്ടിയെന്ന കേസിലെ പ്രതിയായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരീക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 14നാണ്, മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെ ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന പ്രദീപിനായി പൊലീസ് തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകള്‍ അറ്റുപോവുകയുമുണ്ടായി.
ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് മഞ്ജു. മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ 10 വയസുകാരി മകളെയും പ്രദീപ് ആക്രമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Kottayam, News, Kerala, Found Dead, Death, Police, Husband, Wife, Attack, Kottayam: Man found dead.