Drowned | കോട്ടയം മീനന്തറയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി
Nov 12, 2023, 16:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (KVARTHA) പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവില്‍ മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് യുവാവിനെ കാണാതാവുകയായിരുന്നു.

ഞായറാഴ്ച (12.11.2023) രാവിലെയാണ് സംഭവം. പ്രദേശത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോയല്‍. തുടര്‍ന്ന് മീനന്തറയാറ്റിലെത്തിയ ജോയലിനെ പുഴയില്‍ കാണാതാവുകയായിരുന്നു. അപകടം നടന്നയുടനെ സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും കോട്ടയം ഈസ്റ്റ് പൊലീസും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടം ഉള്‍പെടെയുള്ള നടപടിക്രമങ്ങള്‍ക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: News, Kerala, Kerala, Kottayam, Drowned, Body Found, Dead Body, Joyal, River, Kottayam: Man drowned in river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.