Man Died | ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി അപകടം; യുവാവ് മരിച്ചു
കോട്ടയം: (www.kvartha.com) ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു. പൊന്‍കുന്നം ശാന്തിഗ്രാം അഫ്സല്‍ (24) ആണ് മരിച്ചത്. പൊന്‍കുന്നം ശാന്തിഗ്രാം അഫ്സല്‍ (24) ആണ് മരിച്ചത്. ബുധാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. കൊല്ലം തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയ്ക്ക് സമീപം പച്ചക്കറി കയറ്റിവന്ന പികപ് വാനാണ് അപകടത്തില്‍പെട്ടത്.
ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡ് സൈഡില്‍ നിര്‍ത്തി ടയര്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ ജാക്കി തെന്നിമാറി പച്ചക്കറി ലോഡ് ഉള്‍പെടെ വാഹനം യുവാവിന്റെ ശരീരത്തില്‍ വീണാണ് അപകടം. അഫ്‌സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഉടനെ ആശുപത്രിയിലെത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Kottayam, News, Kerala, Death, Accident, Kottayam: Man died in accident.