Fire | കോട്ടയത്ത് മെത്ത നിര്‍മാണ കംപനിയില്‍ തീപ്പിടിത്തം; വന്‍ നാശനഷ്ടം
Feb 26, 2023, 15:03 IST
കോട്ടയം: (www.kvartha.com) വയലായില്‍ മെത്ത നിര്‍മാണ കംപനിയില്‍ വന്‍ തീപ്പിടുത്തം. വയലാ ജന്‍ക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്ഥാപനം ഏകദേശം പൂര്‍ണമായും കത്തി നശിച്ചതായാണ് വിവരം. ഞായറാഴ്ച ദിവസം ജീവനക്കാരുണ്ടായിരുന്നില്ലെന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
തീ പടരുന്നത് ശ്രദ്ധയില്‍പെട്ട ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തീ ആളിപ്പടര്‍ന്നു. ഉടന്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് സൂചന.
Keywords: Kottayam, News, Kerala, Fire, Accident, Kottayam: Fire accident in bed making company.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.