Found | കോട്ടയത്ത് സ്‌ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

 


കോട്ടയം: (www.kvartha.com) പാലായില്‍ റോഡരികില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വഴി വൃത്തിയാക്കാന്‍ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടത്.

കാര്‍മല്‍ ജന്‍ക്ഷന് സമീപത്താണ് മൂന്ന് കോയില്‍ വെടിമരുന്ന് തിരിയും 35ഓളം പശയും 13ഓളം കെപ്പും മോണാസ്ട്രി റോഡ് സൈഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പാറ ക്വാറിയില്‍ ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് സ്‌ഫോടക വസ്തുക്കളെന്ന് പൊലീസ് പറഞ്ഞു. ഇതെങ്ങനെ റോഡിലെത്തിയെന്നതിലടക്കം അഭ്യൂഹമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Found | കോട്ടയത്ത് സ്‌ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Keywords: Kottayam, News, Kerala, Found, Explosives, Kottayam: Explosive materials found.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia