Found | കോട്ടയത്തെ ഷെല്‍ടര്‍ ഹോമില്‍ നിന്ന് കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി; എല്ലാവരുമെത്തിയത് എറണാകുളത്ത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) മാങ്ങാനത്ത് ഷെല്‍ടര്‍ ഹോമില്‍ നിന്നും കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തി. എറണാകുളം ഇലഞ്ഞിയില്‍ കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം പോയതെന്നാണെന്ന് കുട്ടികള്‍ പറഞ്ഞതെങ്കിലും പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. കുട്ടികളില്‍ നിന്ന് വിശദമായ മൊഴി എടുക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ബസിലാണ് കുട്ടികള്‍ കോട്ടയത്ത് നിന്നും എറണാകുളത്തേക്കെത്തിയത്. ഇവരെ തിരികെയെത്തിച്ച് മാങ്ങാനത്തെ ഷെല്‍ടര്‍ ഹോമില്‍ തന്നെ താമസിപ്പിക്കണോ അതോ ഇവിടെ നിന്നും മറ്റേതെങ്കിലും ഷെല്‍ടര്‍ ഹോമിലേക്ക് മാറ്റണോയെന്നതിലടക്കം പിന്നീട് തീരുമാനമെടുക്കും. തിങ്കളാഴ്ച രാവിലെ 5.30 മണിയോടെയാണ് പോക്‌സോ കേസ് ഇരയടക്കം ഒന്‍പത് കുട്ടികളെ കോട്ടയത്ത് മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ ജി ഒ നടത്തുന്ന ഷെല്‍ടര്‍ ഹോമില്‍ നിന്നും കാണാതായത്.
ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതര്‍ മനസിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Keywords: Kottayam, News, Kerala, Police, Children, Found, Missing, Kottayam: 9 missing girls from shelter home found.

