Suspended | 'മദ്യപിച്ച് വാഹനമോടിച്ചു'; 3 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

 


കോട്ടയം: (www.kvartha.com) മദ്യപിച്ച് വാഹനമോടിച്ചെന്ന സംഭവത്തില്‍ മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. മദ്യപിച്ച് ജോലിക്കെത്തിയ ഒരു ഡിപോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും അടക്കം അഞ്ച് പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കം യൂനിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂനിറ്റിലെ ലിജോ സി ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെയും മദ്യപിച്ച് ജോലി ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സി ആര്‍ ജോഷി, ലിജോ സി ജോണ്‍ എന്നിവര്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്.

Suspended | 'മദ്യപിച്ച് വാഹനമോടിച്ചു'; 3 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords: Kottayam, News, Kerala, Suspension, Kottayam: 3 KSRTC drivers suspended.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia