SWISS-TOWER 24/07/2023

Died | ആശുപത്രിയില്‍ ശ്വാസതടസവുമായെത്തിയ രോഗി പടികള്‍ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു; ചരിവുള്ള നടപ്പാത തുറന്ന് നല്‍കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കളുടെ പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊട്ടാരക്കര: (www.kvartha.com) താലൂക് ആശുപത്രിയില്‍ ശ്വാസതടസവുമായെത്തിയ രോഗി പടികള്‍ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി രാധാകൃഷ്ണന്‍ (56) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കുകയോ വാര്‍ഡിലേക്ക് കൊണ്ടുപോകാന്‍ റാമ്പ് (ചരിവുള്ള നടപ്പാത) തുറന്നുനല്‍കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

മൃതദേഹം തിരിച്ചിറക്കുമ്പോള്‍പ്പോലും നടപ്പാത തുറന്നില്ലെന്നും പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ മൃതദേഹം ചുമന്നിറക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. പടികള്‍ നടന്നുകയറേണ്ടിവന്നതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Died | ആശുപത്രിയില്‍ ശ്വാസതടസവുമായെത്തിയ രോഗി പടികള്‍ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു; ചരിവുള്ള നടപ്പാത തുറന്ന് നല്‍കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കളുടെ പരാതി

അതേസമയം നടക്കാന്‍ കഴിയാത്ത രോഗികളെ കൊണ്ടുപോകാനായി റാമ്പ് ഏതവസരത്തിലും ഉപയോഗിക്കാമെന്ന് താലൂകാശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ പറഞ്ഞു. റാമ്പ് തുറന്നുനല്‍കിയില്ല എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Kottarakkara, News, Kerala, Hospital, Elderly man, Died, Kottarakkara: Elderly man died in hospital.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia