Died | കോതമംഗലത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

 


എറണാകുളം: (www.kvartha.com) കോതമംഗലത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. വെള്ളാരംകുന്നില്‍ നിന്ന് താമസസ്ഥലമായ ഉറിയംപെട്ടിയിലേക്ക് പോകും വഴിയാണ് സംഭവം നടന്നത്. 

കാട്ടുപോത്ത് പൊന്നനെ ഇടിച്ചിടുകയും കൊമ്പ് കൊണ്ട് ദേഹത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊന്നന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊന്നന്റെ ബന്ധുവും അയല്‍വാസിയുമാണ് ഒപ്പമുണ്ടായിരുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബന്ധുക്കളും സംഭവസ്ഥലത്തെത്തി.

Died | കോതമംഗലത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Keywords:  Ernakulam, News, Kerala, Animals, attack, died, Death, Police, Kothamangalam: One died in wild buffalo attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia