Quran Conference | വിസ്ഡം ഇസ്ലാമിക് യൂത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ കൂത്തുപറമ്പില്‍ പൂര്‍ത്തിയായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വിസ്ഡം ഇസ്ലാമിക് യൂത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം ജൂണ് 11ന് വൈകുന്നേരം മൂന്നുമണി മുതല്‍ കൂത്തുപറമ്പ് പാറാല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കെ മുരളീധരന്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
Aster mims 04/11/2022

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രടറി ഹാരിസ് ബിന്‍ സലീം, സി പി സലീം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ജൂണ്‍ 9, 10 തിയ്യതികളില്‍ കൂത്തുപറമ്പില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. ജില്ലയിലെ ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പഠിതാക്കളായ 3000 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Quran Conference | വിസ്ഡം ഇസ്ലാമിക് യൂത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ കൂത്തുപറമ്പില്‍ പൂര്‍ത്തിയായി

ഖുര്‍ആന്‍ ഹദീസ് ലേര്‍നിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും, വിസ്ഡം മദ്‌റസ പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുമുള്ള അവാര്‍ഡ് ദാനം സമ്മേളനത്തില്‍ വച്ച് നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ സിറാജ്, കെ നൗഫല്‍ അബ്ദുല്ല, എ സി ശിഹാബുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Koothuparamba, News, Kerala, Press meet, Quran Conference, Koothuparamba: Preparations for the Quran conference completed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia