SWISS-TOWER 24/07/2023

Arrested | വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയെന്ന കേസ്; 2 യുവാക്കള്‍ പിടിയില്‍

 


കൊല്ലം: (www.kvartha.com) മൈലക്കാട് വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയെന്ന കേസില്‍ രണ്ട് യുവാക്കളെ ചാത്തന്നൂര്‍ പൊലീസ് പിടികൂടി. റഫീഖും പ്രദീപുമാണ് പിടിയിലായത്. ഞായറാഴ്ച (06.07.2023) രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. 

പൊലീസ് പറയുന്നത്: മൈലക്കാട് മൂഴിയില്‍ ക്ഷേത്രത്തിന് സമീപം ഗതാഗത തടസമുണ്ടാക്കി ഒരു കാര്‍ വീടിന് സമീപം പാര്‍ക് ചെയ്‌തെന്ന വിവരമാണ് ആദ്യം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കിടെ സമീപത്തെ വീട്ടില്‍ നിന്ന് മദ്യലഹരിയിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. 
Aster mims 04/11/2022

Arrested | വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയെന്ന കേസ്; 2 യുവാക്കള്‍ പിടിയില്‍

യുവാക്കളെ ചോദ്യം ചെയ്യലിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും എംഡിഎംഎ വിറ്റ് കിട്ടിയ ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തിയത്. നാല് മൊബൈല്‍ ഫോണുകളും ഒരു ബ്ലാങ്ക് ചെകും വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

തിരുവനന്തപുരം കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാട്. മൂഴിയില്‍ ക്ഷേത്രത്തിന് സമീപം വാടകയ്‌ക്കെടുത്ത വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇവരുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണമുണ്ടാകും. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords: Kollam, News, Kerala, Men, Drugs, Crime, Kollam: Two men arrested with drugs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia