Accidental Death | കൊല്ലത്ത് ബൈക് പാറക്കല്ലില്‍ ഇടിച്ച് വീണു; 3 പേര്‍ മരിച്ചു

 


ADVERTISEMENT

കൊല്ലം: (www.kvartha.com) കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് മീന്‍പിടിത്തക്കാര്‍ മരിച്ചു. പരവൂര്‍ ചില്ലയ്ക്കല്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ താന്നി ബീചിന് സമീപമാണ് അപകടമുണ്ടായത്.


ഇവര്‍ സഞ്ചരിച്ച ബൈക് പാറക്കല്ലില്‍ ഇടിച്ച് വീഴുകയായിരുന്നുവെന്നാണ് വിവരം. പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

Accidental Death | കൊല്ലത്ത് ബൈക് പാറക്കല്ലില്‍ ഇടിച്ച് വീണു; 3 പേര്‍ മരിച്ചു

കടല്‍ കയറാതിരിക്കാന്‍ നിരത്തിയിരുന്ന പാറക്കല്ലുകളിലേക്ക് ബൈകിടിച്ച് കയറുകയായിരുന്നു. വേറെയേതെങ്കിലും വാഹനത്തില്‍ ഇടിച്ചോ എന്നതില്‍ വ്യക്തതയില്ല.

Keywords: Kollam, News, Kerala, Accident, Death, Injured, Police, Kollam: Three died in bike accident.

Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia