Teacher Injured | സ്‌കൂളിന്റെ ഗേറ്റ് തകര്‍ന്നുവീണ് അപകടം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

 


ADVERTISEMENT

കൊല്ലം: (www.kvartha.com) സ്‌കൂളിന്റെ ഗേറ്റ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്ക് ഗുരുതര പരിക്കേറ്റു. കൊല്ലം ചാത്തന്നൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അധ്യാപികയായ സുമാദേവിക്കാണ് കാലിന് ഗുരുതരമായ പരിക്കേറ്റത്.

സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കാര്‍ പാര്‍കിങിലേക്കുള്ള ഗേറ്റ് പൂര്‍ണമായും തകര്‍ന്ന് വീഴുകയായിരുന്നു. പാര്‍കിങ് ഏരിയയില്‍ നിന്നും കാര്‍ എടുക്കുന്നതിനായി ഗേറ്റ് തുറന്നപ്പോഴാണ് അപകടമുണ്ടായത്.

Aster_MIMS
Teacher Injured | സ്‌കൂളിന്റെ ഗേറ്റ് തകര്‍ന്നുവീണ് അപകടം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

കാല്‍ മുട്ടിന്റെ ചിരട്ട തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആദ്യം പാരിപ്പള്ളി മെഡികല്‍ കോളജിലെത്തിച്ചു. അവിടെ നിന്നും കൂടുതല്‍ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kollam, News, Kerala, Teacher, Injured, school, Kollam: Teacher injured after school gate collapsed.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia