Arrested | വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയതായി പരാതി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

 


കൊല്ലം: (www.kvartha.com) വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. അബ്ദുല്‍ വഹാബിനെയാണ് പോക്‌സോ കേസില്‍ ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലെ മദ്രസയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

അധ്യാപകന്‍ അശ്‌ളീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. രണ്ട് കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Arrested | വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയതായി പരാതി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Keywords: Kollam, News, Kerala, Complaint, Teacher, Arrested, Case, Police, Kollam: Madrasa teacher arrested in POCO case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia