Accident | ക്ഷേത്ര പ്രവേശനം കഴിഞ്ഞ് മടങ്ങവെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മുത്തശ്ശിയും കുഞ്ഞും മരിച്ചു, 3 പേര്‍ക്ക് പരിക്ക്
ADVERTISEMENT
കൊല്ലം: (www.kvartha.com) കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ മൂന്നുവയസുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം. തിരുവനന്തപുരം പേട്ട തുലയില്‍ വീട്ടില്‍ കൃഷ്ണകുമാരി (85), ചെറുമകളുടെ മകള്‍ ജാനകി എന്നിവരാണു മരിച്ചത്. അപകടത്തില്‍ കൃഷ്ണകുമാരിയുടെ മകന്‍ റിട. സബ് റജിസ്ട്രാര്‍ ജയദേവന്‍ (61), ഭാര്യ ഷീബ (54), ഇവരുടെ മകള്‍ കൃഷ്ണഗാഥ (33) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.
കൃഷ്ണഗാഥയുടെയും ആര്‍കിടെക്ട് ആയ ചാത്തന്നൂര്‍ ചൂരപ്പൊയ്ക ഗംഗോത്രിയില്‍ സുധീഷിന്റെയും ഏക മകളാണ് മരിച്ച ജാനകി. ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെ ക്ഷേത്രദര്‍ശനം കഴിഞ്ഞു ഗുരുവായൂരില്‍ നിന്നു മടങ്ങവെ, ബൈപാസ് റോഡില്‍ കാവനാട് മുക്കാട് പാലത്തിലയിരുന്നു അപകടം. ജയദേവനാണ് അപകടത്തില്‍പെട്ട കാര്‍ ഓടിച്ചിരുന്നത്.
കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവര്‍ തൃശൂര്‍ ചേലക്കര സ്വദേശി സജിത്തിന് (28) പ്രഥമ ശുശ്രൂഷ നല്‍കി. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി ശക്തികുളങ്ങര പൊലീസ് പറഞ്ഞു.
Keywords: Kollam, News, Kerala, Injured, Accident, Death, Kollam: Grandma and daughter died in accident.

