Died | അഴീക്കല്‍ മീന്‍പിടിത്തത്തിനിടയില്‍ വലയന്ത്രത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
Jul 29, 2023, 16:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) അഴീക്കല്‍ മീന്‍പിടിത്തത്തിനിടയില്‍ വല യന്ത്രത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. ചെറിയഴീക്കല്‍ ശ്രീ മന്ദിരത്തില്‍ വേണു (48) ആണ് മരിച്ചത്. ചെറിയഴീക്കല്‍ സ്വദേശി ഡാനി രഘുവിന്റെ ഉടമസ്ഥയിലുള്ള 'ഹര ഹര മഹാദേവ' എന്ന വള്ളത്തിലെ തൊഴിലാളിയാണ്. ശനിയാഴ്ച (29.07.2023) രാവിലെ മണിയോടെ കടലില്‍ വലയിടുമ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം ഓച്ചിറയിലെ ആശപത്രി മോര്‍റിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മീന്‍പിടിത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സ് (65) ആണ് മരിച്ചത്. സൗത് തുമ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മീന്‍പിടിത്തത്തിനായി പുറപ്പെട്ടത്. കരയില്‍ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു.
നാലു പേര്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഫ്രാന്‍സിസിനെ കാണാതായിരുന്നു. തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റു ഗാര്‍ഡും തിരച്ചില്‍ നടത്തിയെങ്കിലും ഫ്രാന്‍സിസിനെ കണ്ടെത്തിയില്ല. ശനിയാഴ്ച വെളുപ്പിനാണ് സൗത് തുമ്പ ഭാഗത്ത് കടലില്‍ മൃതദേഹം കണ്ടെത്തിയത്. കരയിലെത്തിച്ച മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Kollam, News, Kerala, Fisherman, Died, Accident, Sea, Kollam: Fisherman died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.