Arrested | കൊല്ലം കൊട്ടിയത്ത് വന്‍ മയക്കുമരുന്ന വേട്ട; എംഡിഎംഎയുമായി ബിഡിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍
Oct 19, 2023, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (KVARTHA) കൊട്ടിയത്തില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ബിഡിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട്ടുകാരനായ നൗഫലാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 72 ഗ്രാം എംഡിഎംഎയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.
പൊലീസ് പറയുന്നത്: കൊല്ലത്തെ മെഡികല്‍ വിദ്യാഥികള്‍ക്ക് രാസലഹരി എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. ബുധനാഴ്ച (18.10.2023) പുലര്‍ച്ചെ അന്തര്‍ സംസ്ഥാന ബസില്‍ ഇയാള്‍ ബെംഗളൂറില്‍ നിന്ന് മയക്കുമരുന്നുമായി കൊട്ടിയത്തേക്ക് എത്തുമെന്ന് ഡാന്‍സാഫ് ടീമിന് വിവരം കിട്ടി. ഇതിന്റ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കൊട്ടിയം ജന്ക്ഷനില് പ്രതിക്കായി കാത്തുനിന്നു.
പുലര്‍ച്ചെ നാല് മണിയോടെയാണ് കൊട്ടിയത്ത് ബസ് എത്തിയത്. ബസില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ ബാഗിനുള്ളില്‍ നിന്നാണ് 72 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. മെഡികല്‍ വിദ്യാര്‍ഥികളായ മറ്റ് ചിലര്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് പ്രതിയുടെ മൊഴി. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
Keywords: Student, Crime, Drugs, MDMA, Medical Students, Arrest, Police, Case, Kollam: Bed student arrested with MDMA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

