Arrested | 'പൊലീസില്‍ പരാതി നല്‍കിയ വിരോധം, സ്ത്രീയെ പൊതുനിരത്തില്‍ വച്ച് ആക്രമിച്ച് പരുക്കേല്‍പിച്ചു'; 53കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com) സ്ത്രീയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ 53കാരന്‍ അറസ്റ്റില്‍. രാധാകൃഷ്ണനാണ് (53) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ മാരകായുധങ്ങളുമായെത്തി സ്ത്രീക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കി.

Aster_MIMS

പൊലീസ് പറയുന്നത്: വിലവൂര്‍ക്കോണം സ്വദേശിയായ സ്ത്രീയെയാണ് രാധാകൃഷ്ണന്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. സ്ത്രീയുടെ സഹോദരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത്.

Arrested | 'പൊലീസില്‍ പരാതി നല്‍കിയ വിരോധം, സ്ത്രീയെ പൊതുനിരത്തില്‍ വച്ച് ആക്രമിച്ച് പരുക്കേല്‍പിച്ചു'; 53കാരന്‍ അറസ്റ്റില്‍

തിങ്കളാഴ്ച വൈകീട്ടോടെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന സ്ത്രീയെ ഇയാള്‍ പൊതുനിരത്തില്‍ വച്ച് ആക്രമിച്ച് പരുക്കേല്‍പിക്കുകയായിരുന്നു. ആക്രമണത്തില്‍ സ്ത്രീക്ക് കൈക്കും വാരിയെല്ലിനും പരുക്കേറ്റു. തുടര്‍ന്ന് പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kollam, News, Kerala, Injured, Arrest, Police, attack, Complaint, Woman, Kollam: Attack against woman; Man arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia