Found Dead | 5-ാം ക്ലാസ് വിദ്യാര്‍ഥി വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
ഇടുക്കി: (www.kvartha.com) ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മാടപ്പുറം സതീഷിന്റെ മകന്‍ സ്റ്റെഫിന്‍ (11) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാവിലെ വിഷം കഴിച്ചശേഷം കുട്ടി റോഡിലിറങ്ങി നടന്നു പോകുകയായിരുന്നു. ഇതിനിടെ കുട്ടി കുഴഞ്ഞു വീണു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ താന്‍ വിഷം കഴിച്ചതായി കുട്ടി പറഞ്ഞു. ഉടന്‍ തന്നെ പീരുമേട് താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ മരിച്ചു.
മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ടം നടത്തും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്. സ്ഥലത്ത് പരിശോധനകള്‍ നടത്തുകയാണ്. ഏലപ്പാറ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സ്റ്റെഫിന്‍.
Keywords: Idukki, News, Kerala, Found Dead, Death, Police, Student, Kollam: 11 year old sudent found dead.