ആഭ്യന്തരമന്ത്രിക്കെതിരെ കോടിയേരിയുടെ അവകാശ ലംഘന നോട്ടീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആഭ്യന്തരമന്ത്രിക്കെതിരെ കോടിയേരിയുടെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ അവകാശലംഘന നോട്ടീസ്. അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ചോദ്യത്തിന് ഉത്തരമായി രേഖാമൂലം നല്‍കിയ മറുപടിയില്‍ അതീവ രഹസ്യമായതിനാല്‍ ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഇതേ തുടര്‍ന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോടിയേരി ബാലകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

അതേസമയം എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം സ്പീക്കര്‍ക്ക് പരാതി നല്‍കി. അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കുന്നതിനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് എളമരം കരീം പരാതിയില്‍ ആവശ്യപ്പെട്ടു.
English Summery
Kodiyeri submit contempt of right notice against Minister 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia