കൊടിസുനിയും ഷാഫിയും കിര്‍മാനി മനോജും പിടിയിലായി

 


ADVERTISEMENT

കൊടിസുനിയും ഷാഫിയും കിര്‍മാനി മനോജും പിടിയിലായി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളികളായ കൊടി സുനിയും ഷാഫിയും കിര്‍മാനി മനോജും പോലീസ് പിടിയിലായി. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്നിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ഒരു വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരെ കണ്ടെത്താനായി തമിഴ്നാടും ആന്ധ്രപ്രദേശും കേന്ദ്രീകരിച്ച് പോലീസ് റെയ്ഡുകള്‍ നടത്തിയിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനികളായ ഇവരുടെ അറസ്റ്റോടെ പ്രധാന വഴിത്തിരിവിലാണ്‌ അന്വേഷണസംഘം എത്തിയിരിക്കുന്നത്. ഇതോടെ ടിപി ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘത്തിലെ 6 പേരാണ്‌ പിടിയിലായിരിക്കുന്നത്. 7 അംഗ സംഘമാണ്‌ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. ഇതില്‍ ഷിനോജ് മാത്രമാണ്‌ ഇനി പിടിയിലാകാനുള്ളത്.


കൊലയാളി സംഘത്തിലെ ഷിജിത്ത്, ടി.കെ രജീഷ്, അനൂപ് എന്നിവരുടെ മൊഴിയില്‍ നിന്നുമാണ്‌ കൊടി സുനിയുടെ ഒളിത്താവളങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചത്. മേയ് നാലിനാണ്‌ റെവല്യൂഷനറി പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ ഏഴംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

English Summery
Main accusers under police custody.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia