Accident | ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; വഴി തെറ്റി വന്ന് വീണതാകാമെന്ന് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആന്റണിയാണ് മരിച്ച ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും വഴിതെറ്റി വന്ന് പുഴയില്‍ വീണതാകാമെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച (20.10.2023) രാത്രി ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിലാണ് അപകടം നടന്നത്. 
Aster mims 04/11/2022

ആദ്യം മരിച്ച കെല്‍വിന്‍ ആന്റണിയുടെ മൃതദേഹമാണ് പൊലീസ് പുറത്തെടുത്തത്. അതിന് ശേഷമാണ് ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

Accident | ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; വഴി തെറ്റി വന്ന് വീണതാകാമെന്ന് പൊലീസ്

രാത്രിയില്‍ വഴി അറിയാതെ പുഴയില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ഭാഗത്ത് പ്രത്യേകിച്ച് കൈവരികളൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. 

Keywords: Kochi, News, Kerala, Accident, Bike, River, Fell, Death, Police, Idappalli, Body Found, Kochi: Two died after bike fell into river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia