Student Died | കൊച്ചിയില്‍ റെയില്‍വേ റിപയര്‍ വാന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു; അപകടം പാളം മുറിച്ചുകടക്കുന്നതിനിടെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) റെയില്‍വേ റിപയര്‍ വാന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ആലുവ ഭാഗത്തു നിന്ന് ട്രെയിന്‍ വരുന്നതു കണ്ട് അടുത്ത ട്രാകിനടുത്തേയ്ക്ക് നീങ്ങി നില്‍ക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയില്‍വേ റിപയര്‍ വാന്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ തെറിച്ചു പോയ അനുവിന് ഇരുമ്പുകമ്പിയില്‍ ഇടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.

Keywords: Kochi, News, Kerala, Student, Death, Accident, Kochi: Student died in accident.