കൊച്ചി കപ്പൽ ദുരന്തം: 9531 കോടി രൂപ നഷ്ടപരിഹാരം; കമ്പനി കൈമലർത്തി!


● അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിക്കവേ ഹൈകോടതിയെ അറിയിച്ചു.
● പ്രാഥമികമായി എത്ര തുക കെട്ടിവയ്ക്കാമെന്ന് അറിയിക്കാൻ നിർദേശം.
● കമ്പനിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
● ഹർജി അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.
എറണാകുളം: (KVARTHA) കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കേരളത്തിന് 9531 കോടി രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എം.എസ്.സി (MSC) കമ്പനി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരം നൽകുന്നത് പ്രായോഗികമല്ലെന്ന് എം.എസ്.സി കമ്പനി ഹൈകോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിക്കുമ്പോഴാണ് കമ്പനി ഈ നിലപാട് വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ, പ്രാഥമികമായി എത്ര തുക കെട്ടിവയ്ക്കാൻ സാധിക്കുമെന്ന് അറിയിക്കാൻ ഹൈകോടതി കമ്പനിക്ക് നിർദ്ദേശം നൽകി.
സംസ്ഥാന സർക്കാർ നൽകിയ കേസിൻ്റെ ഭാഗമായി എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ 'അറസ്റ്റ്' ചെയ്യാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നിലവിൽ വിഴിഞ്ഞം തുറമുഖത്തുള്ള ഈ കപ്പലിന്റെ അറസ്റ്റ് തുടരുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. ഹർജി അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: MSC declines ₹9531 Cr Kochi ship sinking compensation; court seeks deposit.
#KochiShipSinking #MSCDeniesCompensation #KeralaHighCourt #MaritimeDispute #VizhinjamPort #FinancialClaim