മത്സ്യത്തൊഴിലാളികൾക്ക് ദുരിതം: കപ്പൽ അപകടത്തിൽ അടിയന്തര നടപടിയില്ലെങ്കിൽ കമ്പനിക്കെതിരെ കേസ്; കേന്ദ്രത്തിൻ്റെ അന്ത്യശാസനം

 
Image showing an oil spill spreading in the ocean near a ship, highlighting environmental damage.
Watermark

Photo Credit: X/PRO Defence Kochi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അവശിഷ്ടങ്ങൾ നീക്കുന്നതിൽ ഗുരുതര വീഴ്ച.
● എംഎസ്‌സി കമ്പനിക്ക് നോട്ടീസ് അയച്ചു.
● മത്സ്യത്തൊഴിലാളികൾക്ക് ജോലി നഷ്ടമായി.
● സാൽവേജ് നടപടികൾ വൈകിപ്പിച്ചു.
● 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കണം.
● ഇന്ത്യൻ നിയമപ്രകാരം നടപടി സ്വീകരിക്കും.

കൊച്ചി: (KVARTHA) കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം രംഗത്ത്. അപകടാവശിഷ്ടങ്ങൾ നീക്കുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്പനി കാലതാമസം വരുത്തിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വിശദീകരിച്ച് എംഎസ്‌സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു.

Aster mims 04/11/2022

ഈ കപ്പൽ അപകടം ഇന്ത്യൻ തീരങ്ങളെയും സമുദ്ര ആവാസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയെന്നും കേരള തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. അപകടം കാരണം മത്സ്യത്തൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലുണ്ടായ ഈ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കിയെന്നും ഇന്ധനം നീക്കുന്നതിനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടികൾ തുടങ്ങണം, അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിവിധ ആക്ടുകൾ പ്രകാരം നിയമനടപടികൾ ആരംഭിക്കുമെന്നും, അടിയന്തര നടപടിയില്ലെങ്കിൽ കർശന നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, സിംഗപ്പൂർ കപ്പലിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വാൻ ഹൈ ലെൻസ് ഷിപ്പിംഗ് കമ്പനിക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടൻ എത്തിക്കണമെന്നും, സാൽവേജ് നടപടിക്രമങ്ങൾ വൈകിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്നും ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഷിപ്പിംഗ് കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഷിപ്പിംഗ് ഡിജി പറഞ്ഞു. തീ അണയ്ക്കാനോ കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ലെന്നും, നിലവിലെ സാൽവേജ് കപ്പലിൽ മതിയായ സംവിധാനങ്ങളില്ലെന്നും നോട്ടീസിൽ പറയുന്നു.

കൊച്ചിയിലെ കപ്പൽ അപകടത്തില്‍ നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക. വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.

Article Summary: Shipping Ministry gives MSC company 48-hour ultimatum to clear Kochi oil spill.

#Kochi #ShipAccident #OilSpill #ShippingMinistry #KeralaCoast #EnvironmentalDisaster

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia