Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മതിലിലേക്ക് ഇടിച്ചുകയറി; കാല്‍നടയാത്രക്കാരന്‍ മരിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പെരുമ്പാവൂര്‍ എം സി റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂളിന് സമീപത്താണ് വൈകിട്ടോടെ അപകടം. കീഴില്ലം തലച്ചിറയില്‍ സണ്ണിയാണ് മരിച്ചത്.

Aster_MIMS

അശ്രദ്ധമായി റോഡിലൂടെ പോയ സ്‌കൂടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറിയത്. വാഹനത്തിലും മതിലിനും ഇടയില്‍പ്പെട്ടാണ് കല്‍നടയാത്രക്കാരന്‍ മരിച്ചത്.

Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മതിലിലേക്ക് ഇടിച്ചുകയറി; കാല്‍നടയാത്രക്കാരന്‍ മരിച്ചു

Keywords: Kochi, News, Kerala, Accident, Death, Vehicles, Kochi: One died in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia