Housing | നിര്‍മാണത്തില്‍ പിഴവ്: കൊച്ചിയില്‍ സൈനികര്‍ക്കായി നിര്‍മ്മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കാന്‍ ഹൈകോടതി നിര്‍ദേശം


● സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ചവര്‍ എന്നിവര്‍ക്കായി 2018ലാണ് ഫ്‌ലാറ്റ് നിര്‍മ്മിച്ചത്.
● ഒഴിപ്പിക്കേണ്ട അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ പേര് ചന്ദര്‍ കുഞ്ച് എന്നാണ്.
● പഴയതിന്റെ അതേ സൗകര്യവും വലിപ്പവുമായി പുതിയത് നിര്‍മിക്കണം.
● താമസക്കാര്‍ക്ക് പ്രതിമാസ വാടക നല്‍കണമെന്നും നിര്‍ദേശം.
കൊച്ചി: (KVARTHA) വൈറ്റിലയില്‍ വീണ്ടും ഫ്‌ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട് ഹൈകോടതി. സൈനികര്‍ക്കായി നിര്‍മ്മിച്ച ചന്ദര്‍ കുഞ്ച് എന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്നാണ് നിര്‍ദേശം. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്.
ഇവിടെയുള്ള താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകള്‍ പൊളിച്ച് നീക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. ഫ്‌ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ തന്നെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ബലക്ഷയം സംഭവിച്ച ഫ്‌ലാറ്റിന്റെ രണ്ട് ടവറുകളില്‍ താമസക്കാര്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു.
രണ്ട് ടവറുകള്‍ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന് കോടതി നിര്‍ദേശം നല്‍കി. ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും പുതുതായി നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകള്‍ക്ക് നിലവിലുള്ള ഫ്‌ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും വേണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
ടവറുകള്‍ പൊളിച്ച് പുതിയവ നിര്‍മിക്കുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കുമായി രണ്ടാഴ്ചയ്ക്കുള്ളിലാണ് കലക്ടര്‍ ഒരു സമിതി രൂപീകരിക്കേണ്ടത്. സ്ട്രക്ചറല്‍ എന്‍ജിനീയര്‍, റസിഡന്റ്‌സ് അസോസിയേഷന്റെ 2 പ്രതിനിധികള്‍, നഗരസഭ എന്‍ജിനിയര്‍, ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെ പ്രതിനിധി എന്നിവരാണ് ഈ സമിതിയില്‍ ഉണ്ടാകേണ്ടത്.
ഫ്‌ലാറ്റുകളുടെ താമസക്കാര്‍ക്ക് പ്രതിമാസ വാടക നല്‍കണമെന്നും പുതിയ ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും വരെ അത് തുടരണമെന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു. 21000 മുതല്‍ 23000 വരെ രൂപ മാസ വാടക ഇനത്തില്‍ നല്‍കണമെന്നാണ് നിര്‍ദേശം.
സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്കായിട്ടാണ് 2018ല്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ചത്. വൈറ്റിലേക്ക് അടുത്ത് സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലാണ് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ഉള്ളത്. മൂന്ന് ടവറുകള്‍ ആയി 264 ഫ്‌ലാറ്റുകളാണ് സ്ഥലത്തുള്ളത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുക!
The Kerala High Court has ordered the demolition of two towers in a military housing complex in Kochi due to structural flaws. Residents had filed a petition citing safety concerns. The Army Welfare Housing Organisation is responsible for the demolition and reconstruction, and a committee will oversee the process. Residents will receive monthly rent until the new flats are ready.
#KochiFlats #Demolition #HighCourt #MilitaryHousing #StructuralIssues #Kerala