Found Dead | എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) എറണാകുളത്ത് നഗരമധ്യത്തില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം മരിച്ചത് പാലക്കാട് സ്വദേശി സന്തോഷാണ് തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. മരണം കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.
Keywords: Kochi, News, Kerala, Death, Found Dead, Police, Kochi: Man found dead in KSRTC bus stand.

