Body Found | തോട്ടിന്‍ കരയില്‍ നവജാത ശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കെട്ടിയ നിലയില്‍: ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) നവജാത ശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കെട്ടി തോട്ടിന്‍ കരയില്‍ ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. എറണാകുളം പെരുമ്പാവൂര്‍ മുടിക്കലിലാണ് സംഭവം. ദമ്പതികള്‍ താമസിച്ചതായി സൂചനയുള്ള വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
Aster mims 04/11/2022

പൊലീസ് പറയുന്നത്: നാല് ദിവസം മുമ്പാണ് തോട്ടിന്‍ കരയില്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ പൊതിഞ്ഞ് കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പുതപ്പിന്റെ ബാക്കി ഭാഗം അതിഥി തൊഴിലാളികളായ ദമ്പതികള്‍ താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഈ വീട്ടില്‍ രണ്ടര വയസ്സുള്ള ഒരു ആണ്‍കുട്ടിയും ബന്ധുക്കളായ സ്ത്രീകളും ഉണ്ടായിരുന്നു. 

Body Found | തോട്ടിന്‍ കരയില്‍ നവജാത ശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കെട്ടിയ നിലയില്‍: ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്

വീടിന് തൊട്ടടുത്തുള്ള പ്ലൈവുഡ് കംപനിയില്‍ ആയിരുന്നു ഇവര്‍ക്ക് ജോലി. എന്നാല്‍ ആരുടെയും മേല്‍വിലാസമോ പേരുവിവരങ്ങളോ വീട്ടുടമസ്ഥന്റെ കൈയ്യിലില്ല. കഴിഞ്ഞദിവസം വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടതായും കുഞ്ഞ് ഉണ്ടായതിന്റെ സന്തോഷത്തില്‍ പരിസരവാസികള്‍ക്ക് ഇവര്‍ ലഡു നല്‍കിയെന്നും വീട്ടുടമസ്ഥന്‍ ഷാജി പറഞ്ഞു. 

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസെത്തി വിവരങ്ങള്‍ തേടിയപ്പോഴാണ് വീട്ടുടമ സംഭവമറിയുന്നത്. കരാറുകാര്‍ വഴിയാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നും അതിനാല്‍ താമസക്കാരുടെ പേരോ നാടോ അറിയില്ലെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം നടക്കുകയാണ്.

Keywords: Perumbavoor, Ernakulam, Police, Migrant Labours, Parents, Body Found, Missing, News, Kerala, Crime, Kochi: Infant dead body found in Perumbavoor .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia