Police Booked | 'പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞുവച്ചു'; 30 പേര്‍ക്കെതിരെ കേസ്
Jul 28, 2023, 11:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞുവച്ചെന്ന സംഭവത്തില്‍ 30 പേര്‍ക്കെതിരെ കേസ്. മുളുവുകാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവച്ചത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് പ്രദേശവാസികള്‍ക്കെതിരെ ഫോര്‍ട് കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: മോഷണ കേസിലുള്‍പെടെ പ്രതിയായ അലിയാര്‍ എന്നയാളെ പിടികൂടാനെത്തി, ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി കയ്യാങ്കളിയിലൂടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതിയെ പിന്തുടരുന്നതിനിടെയാണ് നാട്ടുകാര്‍ ഏകദേശം ഒരു മണിക്കൂറോളമാണ് സംഘത്തെ തടഞ്ഞുവച്ചത്. ഭീഷണിപ്പെടുത്തുകയും ചെയ്തു.
മറ്റു സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് മുളുവകാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ പുറത്തേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ ഫോര്‍ട് കൊച്ചി സ്റ്റേഷനില്‍ പൊലീസ് ഉദ്യോസ്ഥര്‍ പരാതി നല്‍കി. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
അതേസമയം പൊലീസിനെതിരെ അലിയാരുടെ കുടുംബം രംഗത്തെത്തി. പ്രതിയെ പൊലീസ് മര്‍ദിച്ചെന്നും ഓടിപ്പോയ അലിയാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
Keywords: Kochi, News, Kerala, Case, Police, Case, Police station, Kochi: Case against 30 people.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.