Bullet Seized | കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ട പിടിച്ചെടുത്തു
Aug 6, 2023, 20:19 IST
ADVERTISEMENT
എറണാകുളം: (www.kvartha.com) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരനില്‍ നിന്ന് വെടിയുണ്ട പിടിച്ചെടുത്തു. മുംബൈയ്ക്ക് പോകാനെത്തിയ മലയാളിയായ യാത്രക്കാരനില്‍നിന്നാണ് വെടിയുണ്ട പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യാനെത്തിയ ഗോപികൃഷ്ണന്‍ എന്നയാളുടെ ബാഗില്‍നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒരു വെടിയുണ്ട കണ്ടെടുത്തത്.

അതേസമയം ഇയാളെ പൊലീസിന് കൈമാറി. വെടിയുണ്ട ബാഗില്‍ എങ്ങനെയാണ് എത്തിയതെന്ന് ഓര്‍മയില്ലെന്നാണ് യാത്രക്കാരന്‍ പറഞ്ഞത്. മൂന്ന് വര്‍ഷം മുമ്പ് സേഫ്റ്റി പരിശീലനം നടത്തിയിരുന്നു. അന്ന് അറിയാതെ ബാഗില്‍ അകപ്പെട്ടതാണോയെന്നത് വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Ernakulam, News, Kerala, Airport, Bullet, Seized, Police, Passenger, Kochi, Bag, Kochi: Bullet seized from passenger at airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.