കുറിക്ക് കൊണ്ട് കെ എം ഷാജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; തിരിച്ചടിച്ച് മുഖ്യമന്ത്രി

 


കണ്ണൂര്‍: (www.kvartha.com 16.04.2020) പ്രസംഗ വേദിയില്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുന്ന നേതാക്കളിലൊരാളാണ് കെ എം ഷാജി. മുസ്ലിം ലീഗിലെ ഒന്നാമത്തെ തീപ്പൊരി പ്രാസംഗികന്‍ പി കെ ഫിറോസും അന്‍സാരി തില്ലങ്കേരിയുമൊക്കെ ഒരു വെടിക്ക് മരുന്നുള്ളവരാണെങ്കിലും ഷാജിയുടെ അത്ര വരില്ല. കത്തി ഉറയില്‍ നിന്നു 'ഊരിയാല്‍ ചോര കണ്ടേ അടങ്ങുകയുള്ളൂ എന്ന ഗൂര്‍ഖാ ലൈനാണ് കക്ഷിയുടെത്. സിപിഎമ്മും ബിജെപിയും എന്തിനധികം എസ്ഡിപിഐക്കാര്‍ വരെ ഷാജിയുടെ നാവിന്റെ മൂര്‍ച്ച പലവട്ടം അറിഞ്ഞതാണ്.

നാവ് ഇരട്ടക്കുഴല്‍ തോക്കാക്കി എതിരാളിയുടെ മസ്തകത്തിലേക്ക് തീ നിറച്ച് നിറയൊഴിക്കാന്‍ കെ സുധാകരനെക്കാളും മിടുക്കനാണ് കെ എം ഷാജി. അതുകൊണ്ടു തന്നെയാണ് ഉഗ്രപ്രതാപികളായ പല സിപിഎം നേതാക്കളും വയനാടന്‍ ചുരം കയറി അഴീക്കോട്ടെത്തിയ ഷാജിക്ക് മുന്‍പില്‍ ചുളിപ്പോയത്. ചാനലുകളില്‍ താരാ പരിവേഷമുള്ള എം വി നികേഷ് കുമാര്‍ വരെ ഷാജിയുടെ വാക് ധോരണിക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് കളം കാലിയാക്കിയത്. പ്രസംഗത്തെക്കാള്‍ മൂര്‍ച്ചയുണ്ട് ഷാജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്. നിയമസഭയില്‍ ആ നാവിന്റെ മൂര്‍ച്ച ഭരണപക്ഷം നന്നായി അറിയുന്നുണ്ടെങ്കിലും ബഹളമുണ്ടാക്കിയെങ്കിലും ഇരുത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷാജിയുടെ ഫെയ്‌സ് ബുക്ക് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയേണ്ടി വന്നിരിക്കുകയാണ്.

കുറിക്ക് കൊണ്ട് കെ എം ഷാജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; തിരിച്ചടിച്ച് മുഖ്യമന്ത്രി

സൈബര്‍ ഗുണ്ടകള്‍ക്ക് ഒടിക്കാന്‍ കഴിയുന്നതല്ല ഷാജിയുടെ ചോദ്യങ്ങളുടെ മുന. സംഗതി വളരെ സിംപിളാണ്. പ്രളയകാലത്ത് ചാലഞ്ചിലുടെയും ജനങ്ങളില്‍ നിന്നു പിരിച്ച തുകയില്‍ നിന്ന് ശുഹൈബ്, ഷുക്കൂര്‍, പെരിയ കൂട്ടക്കൊല കേസുകള്‍ നടത്താന്‍ കോടികള്‍ ചെലവാക്കിയതുപോലെ ഇക്കുറിയും കൊ വിഡിന്റെ പേരില്‍ ജനങ്ങള്‍ തരുന്ന സകാത്തെടുത്ത് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുമോയെന്നതാണ് ഷാജിയുടെ ചോദ്യം. എന്നാല്‍ എംഎല്‍എയുടെ പദവിക്ക് നിരക്കാത്ത ചോദ്യമെന്ന് തളളികളയാനാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ശ്രമിച്ചത്. അരിയെത്ര പയറഞ്ഞാഴി എന്ന പഴയ ലൈനില്‍ അപ്പോഴും ഷാജിയുടെ ചോദ്യം ബാക്കിയാവുകയാന്ന് ഇനിയും ഉത്തരം കിട്ടാതെ.

കുറിക്ക് കൊണ്ട് കെ എം ഷാജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; തിരിച്ചടിച്ച് മുഖ്യമന്ത്രി


 



Keywords:  Kannur, News, Kerala, Facebook, Chief Minister, Pinarayi vijayan, MLA, K M Shaji, KM Shaji's Face Book Post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia