ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: വിവാദമായ സിസ്റ്റര്‍ അഭയ കൊലക്കേസ് വീണ്ടും വിവാദങ്ങളിലേയ്ക്ക്. അഭയകേസ് അട്ടിമറിച്ചതിനുപിന്നില്‍ കെ.എം മാണി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യ സാക്ഷി ത്രേസ്യാമ്മയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കേസില്‍ ഇന്നലെ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ ത്രേസ്യാമ്മ കോട്ടയം അതിരൂപതയിലെ ബിഷപ്പിനെതിരെയും മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയും ബിസിഎം കോളേജിലെ അധ്യാപിക സിസ്റ്റര്‍ ലൂസിയുമായി ബന്ധമുണ്ടായിരുന്നതായാണ് മൊഴി. തന്റെ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി ത്രേസ്യാമ്മ ഇന്നലെ വ്യക്തമാക്കി. സിസ്റ്റര്‍ ലൂസി ബി സി എം കോളേജിലെ ഹിന്ദി അധ്യാപികയും അഭയ കൊല്ലപ്പെട്ട കാലയളവില്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ സ്റ്റെഫിയുടെ റൂംമേറ്റുമായിരുന്നു.
എന്നാല്‍ സിബിഐ റിപോര്‍ട്ടിനെതിരെ കോട്ടയം അതിരൂപത രംഗത്തെത്തി. സിബിഐക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അതിരൂപത അറിയിച്ചു.
1992 മാർച്ച് 27 നാണ് ബി.സി.എം. കോളേജ് വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനഞ്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഒരു ഇംഗ്ലീഷ് പത്രമാണ് ആദ്യം റിപോര്‍ട്ട് ചെയ്തത്. ആദ്യം സംസ്ഥാന പോലീസും പിന്നീട് ക്രൈംബ്രാഞ്ചും സിബിഐയും കേസന്വേഷണത്തിനെത്തി.

2008 നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. പിന്നീട് 2009ല്‍ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
English Summery
KM Mani sabotage Sister Abhaya murder case?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.